Tuesday, February 6, 2018

ഖുതുബ മിഞ്ചന്ത പ്രമേയം

മുജാഹിദ് തട്ടിപ്പ്
ഖുതുബ മീഞ്ചന്ത പ്രമേയം

➡ * ചോദ്യം
മലയാള ഖുത്വുബ കേരളത്തിൽ സമസ്തമീഞ്ചന്ത പ്രമേയത്തിലൂടെയാണ് നിർത്തലാക്കിയത് എന്ന് മുജാഹിദുകൾ വാദിക്കുന്നു. ഇത് ശരിയാണോ?
ഉത്തരം.
കേരളത്തില്‍ ആദ്യമായി മട്ടാഞ്ചേരിയില്‍*
-------------------------------------------------------
                കേരളത്തിലെ ഖുതുബ
പരിഭാഷയെ കുറിച്ച്  ഉമര്‍ മൗലവി സല്‍സബീലില്‍ എഴുതുന്നു :~
"കൊച്ചിയുടെ ഹൃദയഭാഗത്ത് മട്ടാഞ്ചേരിയില്‍ അദ്ദേഹം (ഹാജി അബ്ദുല്ല സേട്ട്)ഒരു പള്ളി പണിയുകയും അതോടനുബന്ധിച്ച് ഒരു മദ്രസ സ്ഥാപിക്കുകയും ചെയ്തു...  അഹ്ലുല്‍ ഹദീസിന്റെ ആദര്‍ശത്തില്‍ -ഇന്നത്തെ നമ്മുടെ ഭാഷയില്‍ മുജാഹിദ് ആദര്‍ശത്തില്‍-നിലകൊള്ളുന്ന പണ്ഢിതന്‍മാരെ കേരളത്തില്‍  കിട്ടാത്തത് കാരണം ബാംഗ്ലൂരില്‍ നിന്നും പ്രഗത്ഭരായ പണ്ഢിതന്‍മാരെ ക്ഷണിച്ചു വരുത്തി അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തു.പള്ളിയും മദ്റസയും സജീവമാക്കി.പ്രസ്തുത പള്ളിയുടെ മിമ്പറിലൂടെയാണ് ഇസ്ലാമിന്റെ ശരിയായ രൂപം കൊച്ചിയിലെ മുസ്ലിംഗള്‍ക്ക് കാണാനും ആചരിക്കാനും കഴിഞ്ഞത്.
☺ ജനങ്ങള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്ന വിധത്തില്‍ ജുമുഅയുടെ ഖുതുബ ആദ്യമായി കേരളത്തില്‍ നടത്തപ്പെട്ടത് ഈ പള്ളിയിലാണ്." (സല്‍സബീല്‍ 1972 പുസ്തകം 2, ലക്കം 2, പേജ് 8)
➡ *മീഞ്ചന്ത പ്രമേയം1930 ലോ?
---------------------------------------------
1922 ല്‍ കേരളത്തില്‍ മുജാഹിദ് പ്രസ്ഥാനം ഉടലെടുത്തെങ്കിലും അവരുടെ വിശ്വാസവും കര്‍മ്മങ്ങളും ഇതുവരെ പൂര്‍ണ്ണമായിട്ടില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍  അവരുടെ ആദര്‍ശങ്ങളും മാറിക്കൊണ്ടിരിക്കും.ഇപ്പോഴത്തെ തൗഹീദ് വിവാദം ഇതിനുദാഹരണമാണ്. തൗഹീദ്2012 എന്നാണ് അവരതിനു സ്വീകരിച്ച പേര് തന്നെ...!
ഖുതുബയുടെ ഭാഷാമാറ്റം 1936ല്‍  പുണര്‍പ്പയിലെ  ഒരു സമ്മേളനത്തില്‍ വെച്ച്  പാസാക്കിയ ഒരു പ്രമേയമായിരുന്നു. അങ്ങനെയാണ് അത് വിവാദമായി തുടങ്ങിയത്.
സ്വഹാബത്തും താബിഉകളുമെല്ലാം അറബി ഭാഷയില്‍ നിര്‍വഹിച്ചു വന്ന ആ പാരമ്പര്യവും അവര്‍ അറുത്തുമാറ്റി.
ഇതിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മീഞ്ചന്തയില്‍ ഒരു പ്രമേയം പാസാക്കി. ഇത് 1947ല്‍ ആയിരുന്നു.
യഥാര്‍ത്ഥത്തില്‍ 1936ല്‍ പുണര്‍പ്പയില്‍ മൗലവിമാര്‍ പാസാക്കിയ പ്രമേയത്തിന് മറുപടിയാണിത്. ഇത് മറച്ചു വെക്കാനും  മുമ്പേ നടന്നു വരുന്ന മലയാള ഖുതുബ സമസ്തക്കാര്‍ മീഞ്ചന്ത പ്രമേയത്തിലൂടെ മാറ്റിയതാണെന്നും വരുത്തി തീര്‍ക്കാന്‍ മൗലവിമാര്‍ ഒരു കുതന്ത്രം ഒപ്പിച്ചു.പ്രമേയത്തിന്റെ തീയതി മാറ്റുക.
അങ്ങനെ സുന്നികളുടെ മീഞ്ചന്ത പ്രമേയത്തിന്റെ തീയതി ഉമര്‍ മൗലവി മാറ്റിയത് കാണുക. "
1930 ല്‍  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാസാക്കിയ  ഒരു പ്രമേയത്തിലൂടെ അറബിയല്ലാത്ത ഭാഷയിലുള്ള ഖുതുബ നിര്‍ത്തല്‍ ചെയ്തു."(ഓര്‍മ്മകളുടെ തീരത്ത് ,ഉമര്‍ മൗലവി ,പേജ് 82)
➡ *മീഞ്ചന്ത പ്രമേയം 1935ല്‍മറ്റൊരു മൗലവിയുടെ കളവ്
--------------------------------------
     സുന്നികളുടെ പ്രമേയത്തീയതി മാറ്റിയതിലും മൗലവിമാര്‍ക്കിടയില്‍ ഐക്യം ഉണ്ടായില്ല.
അബ്ദുസ്സലാം സുല്ലമി എഴുതുന്നു  :~1935 ല്‍ കോഴിക്കോട് മീഞ്ചന്തയില്‍ വെച്ച് പ്രമേയം പാസാക്കി നിര്‍ബന്ധപൂര്‍വ്വം പള്ളിയില്‍ നിന്ന് ഖുതുബ പരിഭാഷ നീക്കം ചെയ്യുകയായിരുന്നു."(അഹ്ലുസ്സുന്ന വല്‍ ജമാഅഃ,യുവത,പേജ് 11)
     ‎         
             രണ്ട് പേരുടെയും ഉദ്ദേശം, ഭാഷാമാറ്റത്തിന് 1936ല്‍ പുണര്‍പ്പയില്‍  മുജാഹിദ് പാസാക്കിയ പ്രമേയം സുന്നികളുടെ മീഞ്ചന്ത പ്രമേയത്തിന് മറുപടി ആയിരുന്നു എന്ന് വരുത്തിത്തീര്‍ക്കലാണ്. പ്രമേയം പാസാക്കി മതമുണ്ടാക്കുന്നവരാണ് മുജാഹിദെന്ന വസ്തുത സമുദായം തിരിച്ചറിയുക.
  ➡ *മീഞ്ചന്ത പ്രമേയം 1947 ല്‍*
--------------------------------------------
എന്നാല്‍ സുന്നികളുടെ മീഞ്ചന്ത പ്രമേയം 1947ല്‍ ആയിരുന്നു എന്ന വസ്തുത മൗലവിമാര്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്.അതോടെ ഈ പൊയ് വെടികളുടെ മുഖം മൂടി അഴിഞ്ഞു വീണു.
ഇസ്ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തില്‍  എഴുതുന്നു :~
"1947 ല്‍ മീഞ്ചന്തയില്‍ വെച്ച്   കുപ്രസിദ്ധമായ 'ഖുതുബാ പ്രമേയം' സമസ്ത പാസാക്കുന്നത് വരെ ഖുതുബയുടെ ഭാഷ ഒരു തര്‍ക്ക വിഷയം ആയിരുന്നില്ല." (പേജ് 167)
ഖുത്വുബ പരിഭാഷ പ്രഷനം ഉന്നയിച്ച് മുസ് ലിംകൾക്കിടയിൽ അനൈക്യമുണ്ടാക്കിയത് പുത്തൻ വാദികളാണ് . ലോകത്ത് സദ്വൃത്താരായ മുൻഗാമികളാരും അത് നിർവഹിച്ചിട്ടില്ല എന്ന് കെ.എം മൗലവിതന്നെ പ്രസ്താവിച്ചിട്ടുണ്ട്.
ഖുത്വുബഃ പരിഭാഷാ മുജാഹിദ് നേതാവ് കെ.എം മൌലവി വിശദീകരിക്കുന്നു
ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത്. കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” (അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ)
.
പിന്നീട് മുജാഹിദുകൾ പുണർപ്പയിൽ യോഗം ചേർന്ന് ഖുതുബ പരിഭാഷ പ്രമേയത്തിലൂടെ പള്ളി മുതവല്ലി മാരോടും ഖത്വീബ് മാരോടും അഭ്യർത്ഥിക്കുകയാണുണ്ടായത്. (അൽ മുർഷിദ്.പു.2 ലക്കം .3. 1936 ൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.)
ആ പ്രമേയത്തിന്റെ പ്രധാന ഭാഗം ഇപ്രകാരമായിരുന്നു
. ഇന്ന് നടന്നു വരുന്ന ജുമുഅ ഖുതുബ മനസ്സിലാക്കാൻ പ്രയാസമുള്ള അറബി ഭാഷയിലായതിനാൽ പൊതുജനങ്ങൾക്ക് മനസ്സിലാവുന്നില്ല.  ഖുതുബ ജനങ്ങൾക്ക് മനസ്സിലാകുന്നതാ വണെമെന്നതാണ് സത്യം . അതിനാൽ ഈ സംഘടന പള്ളി മുതവല്ലി മാരോടും
ഖത്വീബ് മാരോടും ശ്രോതാകൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഖുത്വുബ പരിഭാഷപ്പെടുത്താൻ ആഹ്വാനം ചെയുന്നു.
    ഈ പ്രമേയം അവതരിപ്പിക്കപ്പെട്ടതോടെ കേരള മുസ്ലീംകളിൽ ഭിന്നതയുടെ വിത്ത് വിതക്കപ്പെട്ടു. തുടർന്ന് കേരളത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ വ്യതിയാനത്തിനെതിരെ പ്രധിഷേധമുയരുകയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സജീവ ശ്രദ്ധ ഈ വിഷയത്തിൽ പതിയുകയുമുണ്ടായി.
അതേതുടർന്ന് 1947 മാർച്ച് 15. 16 .17 തിയതികളിൽ മീഞ്ചന്തയിൽ ചേർന്ന സമസ്താ സമ്മേളന ത്തിൽ  ഖുതുബ അറബിയിൽ തന്നെ നിർവഹിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ അദ്യർത്തിച്ചിരുന്നു:
ഈ പ്രമേയത്തിന്റെ അവതാരകൻ ഖുത്വു ബി മുഹമ്മദ് മസില്യിരും അനുവാദകൻ റശീദുദിൻ മുസ്ലിയാരും യോഗാധ്യക്ഷൻ തെന്നിന്ത്യൻ മുഫ്തിയായിരുന്ന ശൈഖ് ആദം ഹസ്രത്തുമായിരുന്ന ു.
സമസ്തയുടെ മീഞ്ചന്ത പ്രമേയമാണ് ഖുതുബ പ്രശനം സ്ർ്ശടിച്ചതെന്ന പുത്തൻ വാദികളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്     .
*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*
മുഹമ്മദ് ബുഖാരി കൊല്ലം

ഇസ്തിഗാസ ഖുർആനിൽ


ഇസ്തിഗാസ
---------------------------------------------
---------------------------------------------
♻ഇമാം സുബ്കി(റ)

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(النساء: ٦٤)
✍✍✍✍
دلت الآية على حث على المجيء إلى رسول الله صلى الله عليه وسلم والاستغفار عنده واستغفاره لهم، وذلك وإن كان ورد في حال الحياة فهي رتبة له صلى الله عليه وسلم لا تنقطع بموته تعظيماً له.فإن قلت: المجيء إليه في حال الحياة ليستغفر لهم وبعد الموت ليس كذلك قلت: دلت الآية على تعليق وجدانهم الله تواباً رحيماً بثلاثة أمور: المجيء واستغفارهم واستغفار الرسول، وأما استغفار الرسول فإنه حاصل لجميع المؤمنين،لأن رسول الله صلى الله عليه وسلم استغفر للمؤمنين لقوله تعالى: ((واستغفر لذنبك وللمؤمنين والمؤمنات)) ولهذا قال عاصم بن سليمان - وهو تابعي - لعبد اله بن سرجس الصحابي: استغفر لك رسول الله صلى الله عليه وسلم. فقال: نعم ولك، ثم تلا هذه الآية. رواه مسلم.فقد ثبت أحد الأمور الثلاثة، وهو استغفار الرسول صلى الله عليه وسلم لكل مؤمن ومؤمنة، فإذا وجد مجيئهم واستغفارهم تكملت الأمور الثلاثة الموجبة لتوبة الله ورحمته، (شفء السقام: ٦٧)
✍തെറ്റ്ചെയ്തവർ റസൂലിന്റെ സവിധത്തിലേക്ക് വരാനും അവിടെ വെച്ച് അലാഹുവോട് പൊറുക്കലിനെതേടാനും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാനും ഈ ആയത്ത് പ്രോത്സാഹനം നൽകുന്നു. ഇത് നബി(സ)യുടെ ജീവിത കാലത്തിൽ അവതരിച്ചതാണെങ്കിലും നബി(സ)യെ ആദരിക്കുന്നതിന്റെ ഭാഗമായി നബി(സ)യുടെ മരണം കൊണ്ടും മുറിയാത്ത നബി(സ)യുടെ ഒരു പദവിയാണിത്‌. ജീവിത കാലത്ത് നബി(സ)യെ സമീപിക്കുന്നത് നബി(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാൻ വേണ്ടിയാണ്. മരണ ശേഷം അങ്ങനെയല്ലല്ലോ എന്നാ ചോദ്യത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അല്ലാഹുവെ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും എത്തിക്കാൻ മൂന്ന് നിബന്ധനകളാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. (1) തെറ്റ് ചെയ്തവർ നബി(സ)യുടെ തിരുസന്നിധിയിൽ വരിക. (2) അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുക. (3) നബി(സ) അവര്ക്ക് വേണ്ടി മാപ്പപേക്ഷിക്കുക. ഇവയിൽ നബി(സ)യിൽ നിന്നുണ്ടാവേണ്ടുന്ന പാപമോചനത്തിനിരക്കൽ എല്ലാ സത്യാ വിശ്വാസികൾക്കും ഉണ്ടായിട്ടുണ്ട്. 'താങ്കളുടെ പാപത്തിന് താങ്കൾ പാപമോചനം തേടുക, സത്യവിശ്വാസികൾക്കും സത്യാ വിശ്വാസിനികൾക്കും (പാപമോചനം തേടുക)" എന്നാ ആയത്ത് (മുഹമ്മദ്‌ 19) അതിനു രേഖയാണ് ഇത് കൊണ്ടാണ് താബിഈ  പണ്ഡിതൻ ആസ്വിമുബ്നുസുലൈമാൻ(റ) സ്വഹാബിയായ അബ്ദുല്ലാഹിബ്നു സർജിസ്(റ) വിനോട് നിങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെ റസൂൽ  പാപമോചനത്തിന് തേടിയോ എന്ന് ചോദിച്ചപ്പോൾ "അതെ താങ്കൾക്കും" എന്ന്  മറുവടി പറഞ്ഞ് പ്രസ്തുത ആയത്ത് അദ്ദേഹം ഓതിയത്. ഈ സംഭവം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്. (നമ്പർ : 6234) അപ്പോൾ മുന്നിൽ ഒന്നായ നബി(സ)യുടെ പൊറുക്കലിനെ തേടൽ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. പാപികൾ നബി(സ)യെ സമീപിക്കലും നബി(സ)യുടെ തിരുസന്നിധിയിൽ വെച്ച് പാപികളുടെ പൊറുക്കലിനെ തേടലും കൂടി ഉണ്ടായാൽ അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും നിർബന്ധമാക്കുന്ന ഘടകങ്ങൾ പൂർണ്ണമായി. നബി(സ)യുടെ പാപമോചനം തേടൽ പാപികളുടെ പാപമോചനം തേടലിനുശേഷം തന്നെയായിരിക്കണമെന്നുകാണിക്കുന്ന യാതൊരു തെളിവും പ്രസ്തുത ആയത്തിലില്ല. (ശിഫാഉസ്സഖാം : 67)   
⚠ഇതേ വിവരണം ഇബ്നുഹജറുൽഹൈതമി(റ)യുടെ 'അൽ ജൗഹറുൽ മുനള്വമിലും കാണാവുന്നതാണ്.
والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. (شفاء السقام)
✍ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)
⚠ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.


ഇസ്തിഗാസ നവവി ഇമാം

ഇസ്തിഗാസ.".
ചോദ്യം  1.നബി സ്വ യോട് വഫാത്തിന് ശേഷം സുപാർഷതേടണമെന്ന് (ഇസ്തിഗാസ ) ഖുർആനിൽ പറഞ്ഞിട്ടുണ്ടോ?
2'അത് പുണ്യമാണോ?
3.ലോക പണ്ഡിതന്മാർ എന്ത് പറഞ്ഞു?
ഉത്തരം.
ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:
 ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في
مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب ٧/٢١٧
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം 
السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول : 
يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )
.و لو انهم اذ ظلموا. 
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോജനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  സുപാർഷ ചെയ്തു തരണമെന്ന് അങ്ങയോട്തേടി   കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.
ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ സുപാർഷപ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ
ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب٨/٢١٧)
    ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട്        (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.
മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .
♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.
പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) നബി സ്വയുടെ ഖബറിന്നരികിൽ വന്ന വെക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്
. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)
മേൽപറഞ്ഞ പണ്ഡിത വജനങ്ങളിൽ നിന്നും   നബി സ്വ യോട് സുപാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാ താക്കളും ഹദീസ് പണ്ടിതന്മാരും എല്ലാ പണ്ടിതന്മാരും അങ്ങീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
അവരിൽ ഒരാൾ പോലും ഈ ആയത്ത് നബി സ്വയുടെ ജീവിതകാലത്ത് മാത്രമെ ബാതകമാവു എന്ന് പറഞ്ഞിട്ടില്ല.
ഉണ്ടെങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്
വഫാതാത്തായ നബി സ്വയോട് സുപാർഷതേടലും തവസ്സുലാക്കലും  പുണ്യമാണ് .എന്ന് ലോക പണ്ഡിതന്മാർ  അങ്ങീകരിച്ചിട്ടുണ്ട്.
ഒരാൾ പോലും അതിനെ എത്രിത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാദ്യമല്ല -
അത് കൊണ്ടാണ് ഇമാം സുബ്കി റ     പറഞ്ഞത്.
നബി സ്വയോട് സുപാർഷതേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ്  അനുവദനീയവുമാണ്: സലഫുസ്വാലിഹുകളുടെയും അൻമ്പിയാക്കൾ പണ്ടിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണന്നതും അനുവദനീണന്നതും ദീനുള്ള എല്ലാവർക്കും  അറിയപെട്ടതുമാണ് -
ഒരു കാലത്തും അതിനെ എത്രിക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എത്രിത്തത്-
(ശിഫാഉസഖാം)
മുജാഹിദുകൾ മറുപടി പറയുമോ?
I.
മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ  (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി  ഇബ്നു കസീർ തഫ്സീർ 1 / 492
തുടങ്ങി നൂറ് കണക്കിന് പണ്ഡിതന്മാർ നബി സ്വ യുടെ ഖബറിന്നരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا
എന്ന ആയത്ത് ഓതികൊണ്ട് നബി സ്വയുടെ ഖബറിന്നരികിൽ വന്നു. നബി സ്വയോട് പൊറുക്കൽ ലിനെ തേടാൻ അപേക്ഷിക്കണം അവിടത്തോട് സുപാർശതേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്
്ومن احسن ما يقول شرح المهذب
അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.
എന്നും പറയുന്നു.
ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്ര ജാരകരുമാണോ?
2.ഈ ലോക പണ്ഡിതന്മാർ മുഴുവനും
ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)
ശിർക്ക് പ്രജരിപിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ടിതന്മാർക്ക് തെറ്റി പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?
3:ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബിയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?
4.അത് ദീൻനില നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?
5.എന്നിട്ട് ശിർക്ക് പ്രജരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?
6-അതും അവരുടെ ലോക  പ്രശസ്ത ഗ്രന്തങ്ങളിൽ?
7.ഇവർക്കൊന്നു തൗഹീദ് അറിയാത്തവരാണോ?
8.നബി  സ്വയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് സുപാർശതേടുകയും പൊറുക്കൽ നെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?
9'അതിന് വേണ്ടി ഖുർആൻ ആയത്ത്
്ولو انهم اذ ظلموا
ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?
  10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?
11.ഇത് ശിർക്കാണന്നു് പറയാൻ വേണ്ടി മുജാഹിലുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?
12.അവരല്ലാം ഖുറാഫികളാണോ?
13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?
ഇത്
ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*
*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*
00919895695565
00971563152848
00966562185368
00918129469100

*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക* https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക*

Monday, February 5, 2018

സ്ത്രീ ജുമുഅ - വഹാബി പ്രസിദ്ധീകരണങ്ങൾ പറയട്ടെ!


സ്ത്രീ ജുമുഅ - വഹാബി പ്രസിദ്ധീകരണങ്ങൾ പറയട്ടെ!

സ്ത്രീ പള്ളിയില്‍

ഖു൪ആനും സുന്നത്തും മുസ്‌ലിം സ്ത്രീകള്‍ക്ക് ആരാധനാ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുന്നതിന് അവരുടെ വീടാണ് ഉത്തമം എന്ന് പറയുമ്പോള്‍ സ്ത്രീകളെ പള്ളിയില്‍ പോകാ൯ നി൪ബന്ധിക്കുകയാണ് പുതിയ വഹാബികള്‍. മാത്രമല്ല, പള്ളിയില്‍ വരുന്ന സ്ത്രീകളും പുരുഷ൯മാരും പള്ളിയില്‍ ഉറങ്ങി രാവിലെ പോവണം എന്നാണ് 1976 മാര്‍ച്ചിലെ സല്‍സബീല്‍ പറയുന്നത്.
ചരിത്ര പരമായി പോലും സ്ത്രീകളുടെ പള്ളി പ്രവേശനത്തിന് തെളിവില്ല എന്നത്, കേരളത്തില്‍ ആദ്യമായി ജുമുഅക്ക് പങ്കെടുത്ത സ്ത്രീകള്‍ ഒതായി വെള്ളാംപാറ ഖദീജക്കുട്ടിയും, ആമിനത്താത്തയും ആണെന്ന് പുടവ മാസിക 1995 മാര്‍ച്ച് പുസ്തകം 4 ലക്കം 12 പേജ് 29ല്‍ എഴുതിയതില്‍ നിന്ന് വ്യക്തമാണ്. ഇനി വഹാബി നേതാക്കളുടെ വരികള്‍ കാണുക.

* സ്ത്രീകള്‍ക്ക് ജുമുഅ വുജൂബില്ല എന്നത് ഇസ്‌ലാമിക ലോകത്ത്‌ ആര്‍ക്കും തന്നെ അഭിപ്രായ വ്യത്യാസമില്ലാത്ത വിഷയമാണ് എന്നാണ് ഇമാം ശൌക്കാനി, ഇമാം നവവി, ഇമാം ഇബ്നുല്‍ മു൯ദി൪ ഇബ്നു റുശ്ദ്‌, ഇമാം സ൯ആനി, ഇമാം ഇബ്നു അസ്മ മുതലായവ൪ വ്യക്തമാക്കിയത്‌. (അല്‍മനാ൪ പുസ്തകം 4 ലക്കം 2 , 1953 മെയ്‌ പേജ് 47 )

* സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമം. അവര്‍ക്ക്‌ അതിലാണ് കൂടുതല്‍ പ്രതിഫലം. (പ്രബോധനം പുസ്തകം 6 , ലക്കം 11, 1951)

* പിശാച് നിങ്ങളെ നശിപ്പിക്കാനായി രംഗത്തിറങ്ങിയപ്പോള്‍ എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പുരുഷന്‍മാ൪ അവനെ സഹായിച്ചതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. നിങ്ങളുടെ നാശത്തിന്‍റെ വഴി നിങ്ങള്‍ തന്നെ തോണ്ടരുത്. പുരുഷന്‍മാ൪ നിങ്ങളെ ജീവനോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ രക്ഷിതാക്കളോടും ഭ൪ത്താക്കളോടും ‘ഞങ്ങളെ നശിപ്പിക്കാ൯ വരരുതെ’ന്ന് അപേക്ഷിക്കുക. (സല്‍സബീല്‍ പുസ്തകം 9 ലക്കം 4 , 1980 ജനുവരി 20 പേജ് 10)

* രോഗികളും കുട്ടികളും യാത്രക്കാരും സ്ത്രീകളുമൊഴിച്ച് നിസ്കാരം നി൪ബന്ധമായ എല്ലാവ൪ക്കും ജുമുഅ നിര്‍ബന്ധമാണ്. (നിസ്കാരം ഒരു ലഘുപഠനം പേജ് 48 , 1985 മാര്‍ച്ച് by ഹുസൈന്‍ മടവൂ൪)

* സ്ത്രീകള്‍ക്ക് ഉത്തമം സ്വന്തം വീടുകളാണെന്ന് പറഞ്ഞുകൊണ്ട് അവരുടെ പള്ളി പ്രവേശനം നബി (സ) നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്, ശരിയാണ് നബി (സ) പ്രോത്സാഹിപ്പിച്ചിട്ടില്ല. (മാധ്യമം 97, ഫെബ്രുവരി 7)

* ജിഹാദ്‌, ജുമുഅ, ജമാഅത്ത് നമസ്കാരങ്ങള്‍ തുടങ്ങി പുരുഷന് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാനുള്ള അവസരങ്ങളെമ്പാടുമുണ്ടെന്നും സ്ത്രീകള്‍ക്ക് അതില്ലെന്നും പരാതിപ്പെട്ട വനിതകള്‍ക്ക് നബി (സ) നല്‍കിയ മറുപടി ഓര്‍ക്കുക. പ്രവാചക൯ പറഞ്ഞു: ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ നല്ല പെരുമാറ്റം അവയ്ക്കൊക്കെ പകരം നില്‍ക്കും. (ആരാമം 1996 ലക്കം 3 പേജ് 48)

* ഹദീസില്‍ സ്ത്രീകളെ പള്ളിയില്‍ അയക്കുന്ന കാര്യം പറഞ്ഞിട്ടേ ഇല്ല, ഒരു ഹദീസിലും അങ്ങനെ ആജ്ഞാപിച്ചിട്ടില്ല. (അല്‍മനാ൪ 1953 ജൂലൈ 5 പുസ്തകം 4 ലക്കം 6)

* നമ്മുടെ പള്ളികളില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്ത്‌ വരുന്ന സ്ത്രീകളുടെ ഫോട്ടോ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കാണുന്നുണ്ട്. ഈ ദുരവസ്ഥ പരിതാപകരമാണ്. മുന്നോട്ട് നീങ്ങും തോറും വശളാകുന്ന മട്ടാണ്. (സല്‍സബീല്‍ 1980 ജനുവരി 20 പുസ്തകം 9 ലക്കം 4)

* ആകയാല്‍ ചില ഉലമാക്കളല്ല, സകല ഉലമാക്കളും സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ലെന്ന് വാദിച്ചവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു. സുന്നത്തുണ്ടെന്നു ചില ഉലമാക്കള്‍ പറഞ്ഞുവെന്ന് മൗലവി (എം. സി. സി) വാദിക്കുന്നു. ഇമാമീങ്ങളുടെ കിതാബില്‍ നിന്നും അത് തെളിയിച്ച് തരുവാ൯ അദ്ദേഹത്തിന് സാധിക്കുമോ? (അല്‍മനാ൪ 1953 മെയ്‌ 20 പുസ്തകം 3 ലക്കം 23 പേജ് 25)

* വളരെ പ്രതിബന്ധങ്ങളുള്ളവരാണ്‌ സ്ത്രീകള്‍. ചിലപ്പോള്‍ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ആര്‍ത്തവം ഉണ്ടായെന്ന് വരാം. അത് പള്ളിയില്‍ വെച്ചായാല്‍ പള്ളി വൃത്തികേടാവും എന്നുള്ളത് മാത്രമല്ല, ആ നാണക്കേട് സഹിക്കാ൯ അവള്‍ക്ക് കഴിയുകയില്ല. അവള്‍ അത്രയും അബലകളും, ചപലകളുമാണ്. (അല്‍മനാ൪ 1953 ജൂണ്‍ 20 പുസ്തകം 4 ലക്കം 5 പേജ് 4)

* ഫാഷ൯ പരേഡിന് ഇറങ്ങിയവരെപ്പോലെയാണ് മുജാഹിദ്‌ പള്ളിയിലെ സ്ത്രീകള്‍. ഇങ്ങനെയാണെങ്കില്‍ അവ൪ എന്തിന് പള്ളിയില്‍ വരുന്നു. (അല്‍മനാ൪ 1999 ഡിസംബ൪)
പര പുരുഷ൯മാരോടൊന്നിച്ച് സ്ത്രീകളെ പള്ളിയിലേക്കയക്കണമെന്നതിന് പ്രമാണങ്ങള്‍ ഉണ്ടെന്ന് ഇനിയും തെളിയിക്കാ൯ നിങ്ങള്‍ക്ക് നട്ടെല്ലുണ്ടോ?

https://visionofahlussunna.blogspot.in/?m=0

മുജാഹിദ് തൗഹീദ്

മുജാഹിദുകൾ തൗഹീദിൽ പോലും തീരുമാനമാവാത്തവർ

ബിദഈ പ്രസ്ഥാനങ്ങള്‍: വൈരുദ്ധ്യങ്ങളുടെ കലവറ*

==================


പരിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും വിരുദ്ധമായി ആര് രംഗത്തുവന്നാലും അവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പെടാപാടു പെടേണ്ടിവരുമെന്നത് അനിഷേധ്യവസ്തുതയത്രെ.

 അത്തരക്കാര്‍ പിന്നെ അഭ്യാസങ്ങളിലൂടെയാണ് മുഖം രക്ഷിക്കാറുള്ളത്. പക്ഷേ മുഖം കൂടുതല്‍ വികൃതമാവുകയാണ് ചെയ്യുന്നതെന്ന തിരിച്ചറിവിന് പോലും താമസം നേരിടുന്നു.

 പിന്നീട് ഇക്കൂട്ടര്‍ അഭയം കണ്ടെത്തുന്നത് ചര്‍മ്മസൗഭാഗ്യത്തിലാണ്. അത് ആവശ്യത്തിലധികം ഉണ്ട്താനും!

 ദുര്‍വ്യാഖ്യാനത്തിലധിഷ്ഠിതമായി ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുക. നേരത്തെ ചെയ്ത ദുര്‍വ്യാഖ്യാനങ്ങള്‍ ശരിയല്ലെന്ന് ഏറെക്കഴിഞ്ഞ് ബോധ്യപ്പെടുക. ആ അബദ്ധം തിരുത്താന്‍ അതിലേറെ വലിയ അബദ്ധക്കുഴിയില്‍ ചെന്ന് പതിക്കുക.

 പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ മഹാ(?) പണ്ഡിതന്മാര്‍ക്കെല്ലാം തെറ്റ് പറ്റിയെന്ന് കുമ്പസരിക്കുക. അവരുണ്ടാക്കിയ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ അവര്‍ പറയുന്നത് പോലെയല്ല, അത് ഞങ്ങള്‍ വിശദീകരിക്കുന്നതുപോലെയാണെന്ന് പറയുക.

ഈ വൃത്തികേടുകള്‍ മുഴുവനും സാക്ഷാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലത്തിലാണെന്ന് അവകാശപ്പെടുക, അത് മുഖേന വീണ്ടും ഖുര്‍ആനിനും തിരുസുന്നത്തിനും പുതിയ ദുര്‍വ്യാഖ്യാനം നല്‍കുക.


ഈ തരത്തിലുള്ള ഒരു ദുര്‍ഗതിയിലാണിന്ന് വഹാബിസം അകപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ വഹാബിസത്തിന്റെ വിഷബീജം വിത്തിട്ടിട്ടു എമ്പത് വര്‍ഷത്തോളമായല്ലോ? ഈ കാലയളവില്‍ അവര്‍ മാറ്റിപ്പറയാത്ത വല്ലതുമുണ്ടോ? വളരെ സത്യസന്ധമായൊരു നിരീക്ഷണത്തിന് നിക്ഷ്പക്ഷമതികള്‍ തയ്യാറായാല്‍ വഹാബിസത്തിന്റെ മുഖംമൂടി അഴിഞ്ഞ് വീഴുന്നതുകാണാം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇക്കൂട്ടരുടെ അവകാശ വാദങ്ങള്‍ വലിയ തമാശകളാണ്.




വഹാബികള്‍ മാറ്റിപ്പറഞ്ഞതും, വെട്ടിത്തിരുത്തിയതും, വെട്ടിവിഴുങ്ങിയതുമായ ഏതാനും ചില കാര്യങ്ങള്‍ അവരുടെത്തന്നെ ഉത്തരവാദപ്പെട്ട പ്രസിദ്ധീകരണങ്ങളില്‍ നിന്നെടുത്ത് വിശകലനം ചെയ്യുകയാണിവിടെ.

ഒന്നും തിരുത്തിയിട്ടില്ലെന്നാണല്ലോ അവകാശവാദം.

ഒരു പ്രമുഖ വഹാബി പുരോഹിതന്‍ എഴുതുന്നു:
”നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തുകയോ പിന്‍വലിക്കുകയോ വിഴുങ്ങുകയോ ചെയ്യേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആനിന്റയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ആദര്‍ശങ്ങളും നയങ്ങളും സ്വീകരിച്ചത് കാരണമാണീ മേന്മ കൈവന്നത് എന്നതില്‍ തര്‍ക്കമില്ല.” (മുജാഹിദ്, എറണാകുളം സമ്മേളന സുവനീര്‍ -പേ: 54, 2002)


ഇതിലടങ്ങിയ സംഗതികള്‍:

1. നദ്‌വത്തുല്‍ മുജാഹിദീന്‍ മുന്നോട്ടുവെച്ച ഒരാശയവും തിരുത്തേണ്ടി വന്നിട്ടില്ല.

2. ഒരാശയവും പിന്‍വലിക്കേണ്ടിയും വന്നിട്ടില്ല.

 3. ഒന്നും വിഴുങ്ങേണ്ടിയും വന്നിട്ടില്ല.

4. ഇത് സാധ്യമായത് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ആശയങ്ങളും നയങ്ങളും സ്വീകരിച്ചതുകൊണ്ടാണ്.
ഈ പറഞ്ഞത് എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് ഇനി നമുക്ക് ചിന്തിക്കാം-

ഓരോ വിഷയത്തിലും മുമ്പെടുത്ത നിലപാട് എന്തായിരുന്നു വെന്നും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും പരിശുദ്ധ ഇസ്‌ലാമിന്റെ നിലപാട് എപ്രകാരമാണെന്നും.
ഇബ്‌നുതീമിയ്യ മുതല്‍ ത്തൗഹീദ് കര്‍ത്താവ് കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ഖാദിര്‍ മൗലവി വരെയുള്ള സൈദ്ധാന്തിക ആചാര്യന്മാരെല്ലാം തൗഹീദിനെ റബൂബിയ്യത്ത് (രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വം), ഉലൂഹിയ്യത്ത് (ആരാധനയിലുള്ള ഏകത്വം) എന്നിങ്ങനെ രണ്ടായി വിഭജിച്ചവരായിരുന്നു. (ഈ വിഭജനം തന്നെ അടിസ്ഥാന രഹിതമാണെന്ന് വേക്കൊര്യം :ലേ:)

അവരെഴുതുന്നത് കാണുക: ”നാം ഇതുവരെ തൗഹീദിനെ തൗഹീദുറുബൂബിയ്യത്ത്, തൗഹീദുല്‍ ഉലൂഹിയ്യത്ത് എന്നിങ്ങനെ രണ്ടായിട്ടാണ് വിഭജിച്ചിരുന്നത്. തൗഹീദ് പഠിപ്പിക്കാന്‍ നാം അവലംബിച്ചിരുന്ന പുസ്തകം ‘അത്തൗഹീദ്’ എന്ന അബ്ദുല്‍ ഖാദിര്‍ മൗലവി (കണ്ണൂര്‍)യുടെ പുസ്തകമായിരുന്നു. ഇന്നും അതു പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്.

അതില്‍ ഇവര്‍ പറയുന്ന ഇനം പ്രത്യേകമായി നല്‍കുന്നില്ല. രണ്ടായിട്ടാണ് വിഭജിക്കുന്നത്.
ജാമിഅഃ നദ്‌വിയ്യ എടവണ്ണ പ്രസിദ്ധീകരിക്കുന്ന അന്നദ്‌വ(1998) മാഗസിനില്‍ എഴുതുന്നു: ”ഇസ്‌ലാമിലെ തൗഹീദിന് രണ്ടു വശങ്ങളുണ്ട് (ഒന്ന്) ആരാധ്യനായിരിക്കുക എന്നതിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിനെ തൗഹീദുല്‍ ഇബാദഃ അഥവാ തൗഹീതുല്‍ ഉലൂഹിയ്യഃ എന്നു വിളിക്കുന്നു. ഈ തൗഹീദാണ് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവാക്യത്തിന്റെ പൊരുള്‍. ഈ രംഗത്തെ ശിര്‍ക്കിനെ ഇബാദത്തിലെ ശിര്‍ക്ക് എന്ന് പറയുന്നു.

(രണ്ട്) രക്ഷാകര്‍തൃത്വത്തിലെ അല്ലാഹുവിന്റെ ഏകത്വം ഇതിന് തൗഹീദു റുബൂബിയ്യഃ എന്ന് പറയുന്നു.” (അന്നദ്‌വ 1998 പേജ്126 ജമാഅത്ത് ചോദ്യങ്ങള്‍ക്ക് മറുപടി എന്‍.വിസകരിയ്യ അരീക്കോട്. ഉദ്ധരണം: മുജാഹിദുകള്‍ക്ക് ആദര്‍ശവ്യതിയാനമോ? പേജ് 32,33 എ. അബ്ദുസ്സലാം സുല്ലമി എടവണ്ണ).
😠
എന്നാല്‍ ഇപ്പോള്‍ മുജാഹിദുകള്‍ പറയുന്നത് ഇതുവരെ തുടര്‍ന്നുവന്ന സമീപനം തെറ്റായിരുന്നുവെന്നും തൗഹീദിന് മൂന്ന് ഘടകങ്ങള്‍ ഉണ്ടെന്നും ഇനിമുതല്‍ പാഠശാലകളില്‍ ഈ തിരുത്ത് അംഗീകരിച്ച് പഠിപ്പിക്കണമെന്നുമാണ്.


”തൗഹീദിന് റുബൂബിയ്യത്ത്, ഉലൂഹിയ്യത്ത്, അല്‍ അസ്മാഉവസ്സിഫാത്ത് എന്നിങ്ങനെയുള്ള വിഭജനം ഈ യോഗം ശരിവെക്കുകയും അതു പാഠശാലകളില്‍ പഠിപ്പിക്കേണ്ടതാണെന്ന് തീരുമാനിക്കുകയും ചെയ്തു.” (2001 ജൂണ്‍ 4ന് പുളിക്കള്‍ മദീനതുല്‍ ഉലൂമില്‍ വെച്ച് ചേര്‍ന്ന കേരളാ ജംഇയ്യത്തുല്‍ ഉലമാ നിര്‍വ്വാഹക സമിതി യോഗതീരുമാനങ്ങള്‍, പേജ് 11).

മുജാഹിദ് സലഫി സ്റ്റുകൾ മറുപടിി പറയുമോ?

ചോദ്യം 1
ഏറ്റവും പരമപ്രധാനമായ തൗഹീദിന്റെ കാര്യത്തില്‍ പോലും ഒരു ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വന്നാല്‍ അതില്‍പരം ആശ്ചര്യം മറ്റെന്താണ്? അല്ല കൂട്ടരെ, നിങ്ങളുടെ തൗഹീദ് ഇടക്കിടക്ക് ഇങ്ങനെ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ഒന്നാണോ?
2.
 ഈ വിഭജനത്തിന്റെ മുമ്പ് മരിച്ചുപോയ കണ്ണൂര്‍കാരന്‍ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.എം. മൗലവി മുതല്‍ ഇബ്‌നു തീമിയ്യ വരെയുള്ളവരുടെ സ്ഥിതി എന്താണ്?

3 - നിങ്ങളുടെ തീരുമാനപ്രകാരം അവരുടെ തൗഹീദിലുള്ള വിശ്വാസം പൂര്‍ണമാകാന്‍ തരമില്ലല്ലോ?

എന്നാല്‍ ഇപ്പോള്‍ മാത്രം ഈ മാറ്റത്തിന് വല്ല കാരണവുമുണ്ടോ?

തീര്‍ച്ചയായും ഉണ്ട്.

കേരള വഹാബികള്‍ അടുത്തകാലത്തായി ഗള്‍ഫിലെ പണ്ഡിതരുമായും സംഘടനകളുമായും അടുക്കുകയും കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവരെ അന്ധമായി ‘തഖ്‌ലീദ്’ ചെയ്തുകൊണ്ടാണ് ഇപ്പോള്‍ വഹാബികള്‍ തൗഹീദിന് പുതിയ വിശദീകരണം നല്‍കാന്‍ തീരുമാനിച്ചത്.


സത്യത്തില്‍ ഇത്രയും കാലമായിട്ട് തൗഹീദിന്റെ ശരിയായ രൂപം ഗ്രഹിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്നാണ് മറ്റൊരു വഹാബി പുരോഹിതന്‍ കുമ്പസരിക്കുന്നത്.

മുജാഹിദ് പണ്ഡിതന്മാര്‍ക്ക് അവര്‍ നയിക്കുന്ന തൗഹീദ് സംഘടനയെ വെറും അഞ്ചു പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴേക്കും നശിപ്പിച്ച് രണ്ടു തുണ്ടുകളാക്കി പിളര്‍ത്താന്‍ എങ്ങനെ കഴിഞ്ഞുവെന്ന് ശുദ്ധഹൃദയര്‍ അത്ഭുതം കൂറിയേക്കാം.

എന്നാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. കാരണം, അവരില്‍ പലര്‍ക്കും തൗഹീദിനെ വേണ്ട വിധത്തില്‍ മനസ്സിലാക്കാനും പ്രബോധനം ചെയ്യാനും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.” (ഡോ: ഇ.കെ. അഹ്മദ് കുട്ടി, 2002 ആഗസ്റ്റ് 25 മാധ്യമം ദിനപത്രം.)

എങ്ങനെ കഴിയും? തൗഹീദ് പഠിക്കേണ്ടവരില്‍ നിന്ന് പഠിക്കേണ്ടേ? ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ലെന്നു പറഞ്ഞ വഹാബികളാണ്, പുരോഹിത സഭ കൂടി തൗഹീദ് രണ്ടിന് പകരം മൂന്നാക്കണമെന്ന് പറഞ്ഞത്. ഈ തൗഹീദ് അംഗീകരിക്കാന്‍ ജനങ്ങളെക്കിട്ടുമോ?

നേതാക്കള്‍ക്ക് തന്നെ തിരിയാത്ത തൗഹീദ് അനുയായികള്‍ക്കെങ്ങനെ തിരിയും?

 ജനങ്ങള്‍ക്ക് തിരിയാത്തത് എങ്ങനെ ജനങ്ങള്‍ അംഗീകരിക്കും?

വഹാബീ തൗഹീദ് ജനങ്ങള്‍ നിരാകരിച്ചതില്‍ കുണ്ഠിതപ്പെട്ടുകൊണ്ട് പറയുന്നതു നോക്കുക: ”നമ്മള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ജനം ഏറ്റെടുത്തു. വിദ്യാഭ്യാസം, ഖുര്‍ആന്‍ പഠനം, യതീംഖാന, സാമൂഹ്യക്ഷേമം തുടങ്ങിയവ ഉദാഹരണം. എന്നാല്‍ നാം പ്രചരിപ്പിച്ചിരുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട തൗഹീദ് ഇപ്പോഴും ജനം ഏറ്റെടുത്തിട്ടില്ല.” (കെ.എന്‍.എം. ന്റെ രണ്ടാം പ്രബന്ധം പേജ് 8, മുജാഹിദുകള്‍ക്ക് ആദര്‍ശ വ്യതിയാനമോ? പേജ് 41).

ഇസ്‌ലാമിക സമീപനത്തില്‍ നിന്ന് വ്യതിചലിച്ച് പുരോഹിത സഭ കൂടി സ്വന്തം ദുര്‍വ്യാഖ്യാനങ്ങളെ അവലംബിച്ചതാണ് ഈ കരണംമറിച്ചിലിനൊക്കെ കാരണമായത്.

ഇസ്‌ലാമിക വീക്ഷണം:- ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയും മുസ്‌ലിംകള്‍ ഭിന്നിക്കാന്‍ പാടില്ലാത്തതുമായ കാര്യമാണ് അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കല്‍ (തൗഹീദ്). ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) വരെയുള്ള പ്രവാചകര്‍ പ്രബോധനം ചെയ്തത് പരിശുദ്ധമായ തൗഹീദാണ്. അല്ലാഹുവിന്റെ ദാത്ത് (സത്ത) പോലെയൊരു ദാത്തും അവന്റെ ഗുണങ്ങളെ (സിഫത്ത്) പോലെയുള്ള ഗുണങ്ങളും അവന്റെ പ്രവര്‍ത്തി (അഫ്ആന്‍) കളെപ്പോലെയുള്ള പ്രവര്‍ത്തികളും വേറെ ആര്‍ക്കുമില്ലെന്ന് നാം വിശ്വസിക്കണം.

ഇതാണ് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ തൗഹീദിന്റെ താല്‍പര്യം. നമ്മെ പടച്ചത് അല്ലാഹുവാണ്.

നമ്മുടെ പ്രവര്‍ത്തികളും നമുക്കുണ്ടാകുന്ന വിവിധ കഴിവുകളും ഗുണങ്ങളുമെല്ലാം അല്ലാഹു നല്‍കിയതാണ്. അഥവാ അവന്‍ നല്‍കിയിട്ടുവേണം നമുക്ക് ലഭിക്കാന്‍. അല്ലാഹു അങ്ങനെയല്ല.

അവനെ ആരും പടച്ചതല്ല. അവന്റെ കഴിവുകളും ഗുണങ്ങളും ആരും നല്‍കിയതുമല്ല. അവന്‍ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തനാണ്. നാം ഒന്നിലും സ്വയം പര്യാപ്തരല്ല.

വിശുദ്ധ ഖുര്‍ആന്‍ 112-ാം അധ്യായം ഇതാണ് പഠിപ്പിക്കുന്നത്.

”നബിയെ താങ്കള്‍ പറയുക. അല്ലാഹു ഏകനാകുന്നു എന്നതാണ് കാര്യം. അവന്‍ ആശ്രയിക്കപ്പെടുന്നവനാണ്. സ്വയം പര്യാപ്തനാണ്. അവന്‍ ജനിപ്പിച്ചിട്ടില്ല. അവന്‍ ജനിപ്പിക്കപ്പെട്ടവനുമല്ല. അവനു തുല്യമായി ആരുമില്ല.” ഇതേ താല്‍പര്യം തന്നെയാണ് തൗഹീദിന്റെ വചനമായ ‘ലാഇലാഹ ഇല്ലല്ലാഹ്’ (ഇബാദത്ത് ചെയ്യപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെ ഒരിലാഹുമില്ല)യും ബോധ്യപ്പെടുത്തുന്നത്.

ഖുതുബ മിഞ്ചന്ത പ്രമേയം

മുജാഹിദ് തട്ടിപ്പ് ഖുതുബ മീഞ്ചന്ത പ്രമേയം ➡ * ചോദ്യം മലയാള ഖുത്വുബ കേരളത്തിൽ സമസ്തമീഞ്ചന്ത പ്രമേയത്തിലൂടെയാണ് നിർത്തലാക്കിയത് എന്ന് ...