Tuesday, February 6, 2018

ഇസ്തിഗാസ ഖുർആനിൽ


ഇസ്തിഗാസ
---------------------------------------------
---------------------------------------------
♻ഇമാം സുബ്കി(റ)

وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا.(النساء: ٦٤)
✍✍✍✍
دلت الآية على حث على المجيء إلى رسول الله صلى الله عليه وسلم والاستغفار عنده واستغفاره لهم، وذلك وإن كان ورد في حال الحياة فهي رتبة له صلى الله عليه وسلم لا تنقطع بموته تعظيماً له.فإن قلت: المجيء إليه في حال الحياة ليستغفر لهم وبعد الموت ليس كذلك قلت: دلت الآية على تعليق وجدانهم الله تواباً رحيماً بثلاثة أمور: المجيء واستغفارهم واستغفار الرسول، وأما استغفار الرسول فإنه حاصل لجميع المؤمنين،لأن رسول الله صلى الله عليه وسلم استغفر للمؤمنين لقوله تعالى: ((واستغفر لذنبك وللمؤمنين والمؤمنات)) ولهذا قال عاصم بن سليمان - وهو تابعي - لعبد اله بن سرجس الصحابي: استغفر لك رسول الله صلى الله عليه وسلم. فقال: نعم ولك، ثم تلا هذه الآية. رواه مسلم.فقد ثبت أحد الأمور الثلاثة، وهو استغفار الرسول صلى الله عليه وسلم لكل مؤمن ومؤمنة، فإذا وجد مجيئهم واستغفارهم تكملت الأمور الثلاثة الموجبة لتوبة الله ورحمته، (شفء السقام: ٦٧)
✍തെറ്റ്ചെയ്തവർ റസൂലിന്റെ സവിധത്തിലേക്ക് വരാനും അവിടെ വെച്ച് അലാഹുവോട് പൊറുക്കലിനെതേടാനും റസൂൽ(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാനും ഈ ആയത്ത് പ്രോത്സാഹനം നൽകുന്നു. ഇത് നബി(സ)യുടെ ജീവിത കാലത്തിൽ അവതരിച്ചതാണെങ്കിലും നബി(സ)യെ ആദരിക്കുന്നതിന്റെ ഭാഗമായി നബി(സ)യുടെ മരണം കൊണ്ടും മുറിയാത്ത നബി(സ)യുടെ ഒരു പദവിയാണിത്‌. ജീവിത കാലത്ത് നബി(സ)യെ സമീപിക്കുന്നത് നബി(സ) അവർക്കുവേണ്ടി പൊറുക്കലിനെ തേടാൻ വേണ്ടിയാണ്. മരണ ശേഷം അങ്ങനെയല്ലല്ലോ എന്നാ ചോദ്യത്തിന് ഇപ്രകാരം മറുവടി പൂരിപ്പിക്കാവുന്നതാണ്. അല്ലാഹുവെ ഏറ്റം തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും എത്തിക്കാൻ മൂന്ന് നിബന്ധനകളാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. (1) തെറ്റ് ചെയ്തവർ നബി(സ)യുടെ തിരുസന്നിധിയിൽ വരിക. (2) അവർ അല്ലാഹുവോട് പൊറുക്കലിനെ തേടുക. (3) നബി(സ) അവര്ക്ക് വേണ്ടി മാപ്പപേക്ഷിക്കുക. ഇവയിൽ നബി(സ)യിൽ നിന്നുണ്ടാവേണ്ടുന്ന പാപമോചനത്തിനിരക്കൽ എല്ലാ സത്യാ വിശ്വാസികൾക്കും ഉണ്ടായിട്ടുണ്ട്. 'താങ്കളുടെ പാപത്തിന് താങ്കൾ പാപമോചനം തേടുക, സത്യവിശ്വാസികൾക്കും സത്യാ വിശ്വാസിനികൾക്കും (പാപമോചനം തേടുക)" എന്നാ ആയത്ത് (മുഹമ്മദ്‌ 19) അതിനു രേഖയാണ് ഇത് കൊണ്ടാണ് താബിഈ  പണ്ഡിതൻ ആസ്വിമുബ്നുസുലൈമാൻ(റ) സ്വഹാബിയായ അബ്ദുല്ലാഹിബ്നു സർജിസ്(റ) വിനോട് നിങ്ങൾക്ക് വേണ്ടി അല്ലാഹുവിന്റെ റസൂൽ  പാപമോചനത്തിന് തേടിയോ എന്ന് ചോദിച്ചപ്പോൾ "അതെ താങ്കൾക്കും" എന്ന്  മറുവടി പറഞ്ഞ് പ്രസ്തുത ആയത്ത് അദ്ദേഹം ഓതിയത്. ഈ സംഭവം മുസ്ലിം നിവേദനം ചെയ്തിട്ടുണ്ട്. (നമ്പർ : 6234) അപ്പോൾ മുന്നിൽ ഒന്നായ നബി(സ)യുടെ പൊറുക്കലിനെ തേടൽ ഇവിടെ ഉണ്ടായിക്കഴിഞ്ഞു. പാപികൾ നബി(സ)യെ സമീപിക്കലും നബി(സ)യുടെ തിരുസന്നിധിയിൽ വെച്ച് പാപികളുടെ പൊറുക്കലിനെ തേടലും കൂടി ഉണ്ടായാൽ അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും നിർബന്ധമാക്കുന്ന ഘടകങ്ങൾ പൂർണ്ണമായി. നബി(സ)യുടെ പാപമോചനം തേടൽ പാപികളുടെ പാപമോചനം തേടലിനുശേഷം തന്നെയായിരിക്കണമെന്നുകാണിക്കുന്ന യാതൊരു തെളിവും പ്രസ്തുത ആയത്തിലില്ല. (ശിഫാഉസ്സഖാം : 67)   
⚠ഇതേ വിവരണം ഇബ്നുഹജറുൽഹൈതമി(റ)യുടെ 'അൽ ജൗഹറുൽ മുനള്വമിലും കാണാവുന്നതാണ്.
والآية وإن وردت في أقوام معينين في حالة الحياة فتعم بعموم العلة كل من وجد فيه ذلك الوصف في الحياة وبعد الموت.ولذلك فهم العلماء من الآية العموم في الحالتين، واستحبوا لمن أتى قبر النبي صلى الله عليه وسلم أن يتلوا هذه الآية ويستغفر الله تعالى، وحكاية العتبي في ذلك مشهورة وقد حكاها المصنفون في المناسب من جميع المذاهب والمؤرخون وكلهم استحسنوها ورأوها من أدب الزائر، ومما ينبغي له أن يفعله. (شفاء السقام)
✍ഈ ആയത്ത് നബി(സ)യുടെ ജീവിത കാലത്ത് നിശ്ചിത ആളുകളുടെ കാര്യത്തിൽ അവതരിച്ചതാണെങ്കിലും പ്രസ്തുത ആയത്തിൽ പരാമർശിച്ച നിയമത്തിന്റെ അടിസ്ഥാന കാരണം (ഇല്ലത്ത്) പോതുവായതുകൊണ്ട് പ്രസ്തുത വിശേഷണം എത്തിക്കപ്പെടുന്ന എല്ലാവരെയും ജീവിത മരണ വ്യത്യാസമില്ലാതെ ആയത്ത് ഉൾപ്പെടുത്തുന്നതാണ്. അതുകൊണ്ടാണ് നബി(സ)യുടെ ജീവിതമരണ വ്യത്യാസമില്ലാതെ ആയത്ത് എല്ലാവർക്കും ബാധകമാണെന്ന് മനസ്സിലാക്കി, നബി(സ)യുടെ ഖബ്റിങ്കലേക്ക് വരുന്നവർക്ക് ഈ ആയത്ത് പാരായണം ചെയ്യലും അല്ലാഹുവോട് പാപമോചനത്തിനിരക്കലും സുന്നത്താണെന്ന് പണ്ഡിതർ പ്രഖ്യാപിച്ചത്.ഇവ്വിഷയകമായി ഉത്ബി(റ)യിൽ നിന്നു വന്ന സംഭവം പ്രസിദ്ദമാണ്. ഹജ്ജിന്റെ അദ്ദ്യായത്തിൽ എല്ലാ മദ്ഹബിലെയും ഗ്രന്ഥ കർത്താക്കളും ചരിത്ര പണ്ഡിതരും അതുദ്ദരിക്കുകയും നല്ലൊരു കാര്യമായും സന്ദർശകൻ സ്വീകരിക്കേണ്ടുന്ന ഒരു മര്യാദയായും അതിനെ അവർ കാണുകയും ചെയ്തിരിക്കുന്നു. (ശിഫാഉസ്സഖാം: പേ: 68)
⚠ഇതേ വിവരണം ഇബ്നു ഹജറുൽ ഹയ്തമി(റ)യുടെ 'അൽജൗഹറുൽ മുനള്വം' (പേ: 48) ലും കാണാവുന്നതാണ്.


No comments:

Post a Comment

ഖുതുബ മിഞ്ചന്ത പ്രമേയം

മുജാഹിദ് തട്ടിപ്പ് ഖുതുബ മീഞ്ചന്ത പ്രമേയം ➡ * ചോദ്യം മലയാള ഖുത്വുബ കേരളത്തിൽ സമസ്തമീഞ്ചന്ത പ്രമേയത്തിലൂടെയാണ് നിർത്തലാക്കിയത് എന്ന് ...